കാസർഗോഡ്: കോവിഡ് പശ്ചാത്തലത്തില്‍ ഭിന്നശേഷി കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന് വീടുകളില്‍ കഴിയുന്ന ഭിന്നശേഷികുട്ടികള്‍ക്ക്് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അക്കര ഫൗണ്ടേഷനുമായി സഹകരിച്ച് ടെലി റിഹാബ് സംവിധാനം ആരംഭിക്കുന്നു. ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്,ഒക്യൂപാഷന്‍ തെറാപ്പിസ്റ്റ്, സൈക്കോളോജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്തി കുട്ടികളുടെ പരിമിതി, വയസ്സ്, ആവശ്യം എന്നിവ അടിസ്ഥാനപ്പെടുത്തി അടിസ്ഥാനപരമായി വീട്ടില്‍ ചെയ്യേണ്ട നിര്‍ദേശങ്ങളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുക.തുടര്‍ന്ന് അവര്‍ക്കാവശ്യമായ വര്‍ക്ക്ഷീറ്റ്, ഡെമോ വീഡിയോ,ഓണ്‌ലൈന്‍ തെറാപ്പി എന്നിവയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9188666403, 9895852606 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.