സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാർഷികാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ സംഘടിപ്പിച്ച മൊബൈൽ എക്‌സിബിഷൻ സമാപിച്ചു.
മെയ് 25ന് വൈകിട്ട് ചെറുതോണിയിൽ വൈദ്യുതിമന്ത്രി എം.എം മണിയാണ് മൊബൈൽ പ്രദർശനം ഫ്‌ളാഗ് ഓഫ് ചെയ്തത്. ജില്ലാകലക്ടർ ജി.ആർ. ഗോകുൽ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി.വർഗ്ഗീസ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.പി. സന്തോഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വെള്ളായാഴ്ച രാവിലെ 11ന് തൊടുപുഴ മുൻസിപ്പൽ ബസ് സ്റ്റാന്റിൽ നിന്നും ആരംഭിച്ച പ്രദർശനം മങ്ങാട്ടുകവല, ബസ്സ്റ്റാന്റ്, മുട്ടംടൗൺ, മൂലമറ്റം ടൗൺ, കുളമാവ് എന്നിവിടങ്ങളിൽ പര്യടനം നടത്തി ചെറുതോണിയിൽ സമാപിച്ചു. ശനിയാഴ്ച കട്ടപ്പന, മുൻസിപ്പൽ ബസ് സ്റ്റാന്റ്, ഇടുക്കികവല, കാഞ്ചിയാർ, ഏലപ്പാറ, കുട്ടിക്കാനം, വണ്ടിപ്പെരിയാർ, കുമളി, അണക്കര, പുളിയൻമല എന്നിവിടങ്ങളൽ പര്യടനം നടത്തി നെടുങ്കണ്ടത്ത് സമാപിച്ചു. 27ന് നെടുങ്കണ്ടം, പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നും ആരംഭിച്ച പ്രദർശനം നെടുങ്കണ്ടം സെൻട്രൽ ജംഗ്ഷൻ, ഉടുമ്പൻചോല, ചെമ്മണ്ണാർ, മാങ്ങാത്തൊട്ടി, രാജാക്കാട് എന്നിവിടങ്ങളിൽ പ്രദർശനത്തിനുശേഷം അടിമാലിയിൽ സമാപിച്ചു. വീഡിയോ ഡോക്യുമെന്ററി പ്രദർശനത്തിനുപുറമെ രണ്ടുവർഷത്തെ വികസന ക്ഷേമ പ്രവർത്തനങ്ങൾ വിവരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു.