പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിക്കുന്ന കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റിന്റെ ടെണ്ടര്‍ നടപടി തുടങ്ങി. ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി. ഈ ടെണ്ടര്‍ വഴിയാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. മെയ് 27 ആണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി . പ്ലാന്റിന്റെ സിവില്‍ പ്രവൃത്തികള്‍ നിര്‍മ്മിതികേന്ദ്രം നടപ്പിലാക്കും. ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ആണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍. പ്ലാന്റ് എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
അവലോകന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ല കളക്ടര്‍ ഡോ: ഡി.സജിത് ബാബു, കെ.ഡി.പി.സ്‌പെഷഷല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, സി.പി.സി.ആര്‍.ഐ സീനിയര്‍ സയിന്റിസ്റ്റ് ഡോ.സി തമ്പാന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.