കൊല്ലം: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഏകോപനത്തിന് വില്ലേജ് ഓഫീസര്‍മാരെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ നിയമിച്ചു. രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും ഓക്‌സിജന്‍ ലഭ്യത പരിശോധിച്ച് കണ്‍ട്രോള്‍ റൂമുമായി ഏകോപനം നിര്‍വഹിക്കുന്നതും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ ചുമതലയാണ്. ആശുപത്രി മാനേജ്‌മെന്റ് ഇവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.