കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 673 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിൽ നഗര പരിധിയിൽ 56 കേസുകളും റൂറലിൽ 41 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന്റെ പേരിൽ നഗര പരിധിയിൽ 473 കേസുകളും റൂറലിൽ 103 കേസുകളുമെടുത്തു. ഇവരിൽ നിന്ന് പിഴ ഈടാക്കി.