സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായ ഒ.ആർസി. പദ്ധതിയുടെ (ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ) സംസ്ഥാനതല ഓഫീസിലേക്ക് റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലെ ഒരു ഒഴിവിൽ അപേക്ഷിക്കാം. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 2021 മേയ് ഒന്നിന് 40 വയസ്സ് കവിയരുത്. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.wcd.kerala.gov.in ൽ ലഭ്യമാണ്.