ലോക്ക് ഡോണ്‍ കാലത്ത് തൊഴിലുടമകളുടെ സഹായം ലഭിക്കാത്ത അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കി. കിറ്റുകള്‍ നിറച്ച വാഹനം കലക്‌ട്രേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തൊഴില്‍-സിവില്‍ സപ്ലൈസ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ 289 കിറ്റുകളാണ് വിതരണം ചെയ്തത്. അഞ്ചു കിലോ അരി, രണ്ട് കിലോ ആട്ട, കടല തുടങ്ങി 10 ഭക്ഷ്യവസ്തുക്കളും അഞ്ചു വീതം മാസ്‌കുകളുമാണ് കിറ്റില്‍.
തിരുമുല്ലാവാരം, തങ്കശ്ശേരി, വാടി, കുറവന്‍പാലം, ബീച്ച് റോഡ്, പോളയത്തോട്, ഇരവിപുരം, ഒഴുക്കത്തോട്, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കാണ് നല്‍കിയത്.
ജില്ലാ ലേബര്‍ ഓഫീസര്‍ എ. ബിന്ദു, സിവില്‍ സപ്ലൈസ് ഡിപ്പോ മാനേജര്‍ ഗോപകുമാര്‍, എ. ഡി. സി(ജനറല്‍) വി.ആര്‍. രാജീവ്, തൊഴില്‍-സിവില്‍ സപ്ലൈസ് ജീവിനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
