ആലപ്പുഴ: കോവിഡ് 19 നുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല കൺട്രോൾ റൂമിൽ വിളിക്കാം. ഫോൺ: 0477 2239999, 0477 2238642, 0477 2238651.

അടിയന്തിര ആംബുലൻസ് സേവനത്തിന് 0477 2239204, 0477 2239195 എന്നീ നമ്പരുകളിൽ വിളിക്കാം. ഓക്‌സിജൻ വാർ റൂം ഫോൺ നമ്പർ: 7594041566.

ടെലിമെഡിസിൻ സേവനത്തിനായി രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയിൽ 7594041558 എന്ന നമ്പരിൽ വിളിക്കാം.
ഫോണിലൂടെ കൗസിലിംഗിനായി രാവിലെ ഒമ്പതിനും വൈകിട്ട് നാലിനുമിടയിൽ 7593830443 എന്ന നമ്പരിൽ വിളിക്കാം.

കിടപ്പുരോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് രാവിലെ 10 നും അഞ്ചിനുമിടയിൽ 0477 2967544 എന്ന നമ്പരിൽ ബന്ധപ്പെടാം.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സംബന്ധിച്ച് പരാതികളറിയിക്കാൻ 7593830450 എന്ന നമ്പരിൽ വിളിക്കാം.

പരാതികൾ grcalp04@gmail.com എന്ന മെയിലിൽ അയക്കുക.അതത് വിഷയങ്ങൾക്ക് നൽകിയിരിക്കുന്ന നമ്പരുകളിൽ മാത്രം വിളിക്കാൻ ശ്രദ്ധിക്കണം. വാക്‌സിനേഷൻ സംശയങ്ങൾക്ക് 0477 2239999 നമ്പരിൽ ബന്ധപ്പെടാം.