-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.70 ശതമാനം

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്നലെ (മേയ് 11) 2460 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 25.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മൂന്നു പേർ മറ്റ് സംസ്ഥാനത്തു നിന്ന് എത്തിയതാണ്. 2451 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 1708 പേർ രോഗമുക്തരായി. ആകെ 1,06,485 പേർ രോഗമുക്തരായി. 26,439 പേർ ചികിത്സയിലുണ്ട്.