– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.29 %
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽഇന്ന് (മേയ് 12) 2601 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 27.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളിൽ രണ്ടു പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 2596 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 2518 പേർ രോഗമുക്തരായി. ആകെ 1,09,003 പേർ രോഗമുക്തരായി. 26,522 പേർ ചികിത്സയിലുണ്ട്.