ആലപ്പുഴ: ജില്ലയിൽ ഇതുവരെ 4.23 ലക്ഷം പേർക്ക് കോവിഡ് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. 4,23,830 പേരിൽ 1,34,347 പേർ രണ്ടാമത്തെ ഡോസുമെടുത്തു. ഇന്നലത്തെ കണക്ക് പ്രകാരം ജില്ലയിൽ 23,480 ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ട്. 3070 ഡോസ് കോവിഷീൽഡും 20,410 ഡോസ് കോവാക്‌സിനുമാണുള്ളത്. വാക്‌സിനേഷൻ ജില്ലയിൽ തുടരുകയാണ്. ഓൺലൈനായി രജിസ്്റ്റർ ചെയ്ത് ഷെഡ്യൂൾ ലഭിച്ചവർക്കാണ് കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭിക്കുക. രണ്ടാം ഡോസുകാർക്ക് സ്‌പോട് രജിസ്‌ട്രേഷൻ സൗകര്യമുണ്ട്. അതത് പ്രദേശത്തെ ആരോഗ്യപ്രവർത്തകരെ മുൻകൂറായി അറിയിച്ചശേഷം നിശ്ചിത സമയം അനുവദിച്ചതായ അറിയിപ്പ് ലഭിക്കുമ്പോൾ നിശ്ചിതസമയത്ത് കേന്ദ്രത്തിലെത്തി രണ്ടാം ഡോസ് വാക്‌സിനെടുക്കാം.
