കാസർഗോഡ്: ചെറുവത്തൂര്‍ ഗവ:ടെക്നിക്കല്‍ഹൈസ്‌ക്കൂളില്‍ ഒഴിവുള്ള പാര്‍ട്ട് ടൈംമലയാളം അദ്ധ്യാപകതസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. മലയാള ഭാഷയില്‍ ബിരുദവും ബി.എഡുംയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂണ്‍ രണ്ടിന് ശനിയാഴ്ച രാവിലെ 10-ന് ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക്ഹാജരാകണമെന്ന് അറിയിക്കുന്നു.
