കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള കനത്ത മഴയിലും ചുഴലിക്കാറ്റിലും കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ ഉണ്ടാകാനിടയുള്ള വൈദ്യുത തകരാറുകള്‍ പരിഹരിക്കുന്നതിന് കണ്‍ട്രോള്‍ റൂം തുറന്നു. വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9496010101 എന്ന എമര്‍ജന്‍സി നമ്പറിലേക്കോ 1912 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കോ കാസര്‍കോട് സര്‍ക്കിള്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം നമ്പറായ 9496011431 എന്ന നമ്പറിലേക്കോ വിളിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. വൈദ്യുതി തകരാറുകള്‍ സംബന്ധിച്ച പരാതികള്‍ അതത് സെക്ഷന്‍ ഓഫീസിലേക്ക് ഫോണ്‍ മുഖേന അറിയിക്കണം.