എറണാകുളം: ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി 4505 കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ 105 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അതിഥി തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണവും വിവര ശേഖരണവും കിറ്റു വിതരണവും തുടരും. കോള്‍ സെന്റര്‍ പ്രവര്‍ത്തനം ചിട്ടയായി മുന്നോട്ട് പോകുന്നുണ്ട്. ജില്ലയില്‍ 39152 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ഇതുവരെ ശേഖരിച്ചിട്ടുള്ളത്.

ജില്ലയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍മാരായ പി എം ഫിറോസ്, പി എസ് മാര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ജില്ലയിലെങ്ങും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.