ആലപ്പുഴ: കനത്തമഴയും കടൽക്ഷോഭവും മൂലം ദുരിതത്തിലായവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി ജില്ലയിൽ വിവിധ താലൂക്കുകളിലായി 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 122 കുടുംബങ്ങളിലെ 359 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. 154 പുരുഷൻമാരും 148 സ്ത്രീകളും 57 കുട്ടികളുമുണ്ട്. ഇതിൽ 41 പേർ മുതിർന്ന പൗരന്മാരാണ്. ചേർത്തല താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. തങ്കി സെന്റ് ജോർജ് എൽ.പി.എസിലെ ക്യാമ്പിൽ 20 കുടുംബങ്ങളാണുള്ളത്. മാരാരിക്കുളം വടക്ക് ചേന്നവേലി സെന്റ് തോമസ് എൽ.പി.എസിൽ മൂന്നു കുടുംബങ്ങളിലെ 12 പേരാണുള്ളത്.

അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച് എസ് എസിൽ ആഞ്ച് കുടുംബങ്ങളിലെ പത്ത് പേരും കണ്ണിങ്ങാട്ടു ( ചേർത്തല തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) ൽ മൂന്ന് കുടുംബങ്ങളിലെ എട്ട് പേരുമുണ്ട്. തുറവൂർ റ്റി ഡി സ്‌കൂളിൽ 14 കുടുംബങ്ങളിലെ 30 പേരും കോടംതുരുത്ത് ചങ്ങരം യു പി സ്‌കൂളിൽ ഒരു കുടുംബത്തിലെ ഒൻപത് പേരുമുണ്ട്.

മാവേലിക്കര താലൂക്കിൽ നാല് ക്യാമ്പുകളാണ് തുറന്നത്. മാവേലിക്കര താമരക്കുളം ചാത്തിയറ ഗവൺമെന്റ് എൽ.പി.എസിൽ 11 കുടുംബങ്ങളിലെ 28 പേരും മാവേലിക്കര ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുമാണുള്ളത്. മാവേലിക്കര തൃപ്പെരുംതുറ ഗവ. യു പി സ്‌കൂളിൽ നാല് കുടുംബത്തിലെ 18 പേരും തൃപ്പെരുംതുറ സെന്റ് ആന്റണിസ് പള്ളി ഹാളിൽ ഒരു കുടുംബത്തിലെ ഏഴു പേരുമുണ്ട്.

അമ്പലപ്പുഴ താലൂക്കിൽ അഞ്ച് ക്യാമ്പുകളാണുള്ളത്. പുറക്കാട് പുന്തല എസ്.വി.എസ്. കരയോഗത്തിൽ ഏഴു കുടുംബങ്ങളിലെ 26 പേരുണ്ട്. പുറക്കാട് എ.കെ.ഡി.എസിലെ ക്യാമ്പിൽ നാലു കുടുംബങ്ങളിലെ 17 പേരാണുള്ളത്. കരൂർ കോവിൽപറമ്പിലെ ക്യാമ്പിൽ ആറു കുടുംബങ്ങളിലെ 23 പേരും പുന്നപ്ര ഗവൺമെന്റ് സി.വൈ.എം.എ. സ്‌കൂളിൽ ഏഴു കുടുംബങ്ങളിലെ 26 പേരുമുണ്ട്. അമ്പലപ്പുഴ കെ. കെ. കുഞ്ചുപിള്ള മെമ്മോറിയൽ സ്‌കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ നാലുപേരുമുണ്ട്.കാർത്തികപ്പള്ളി താലൂക്കിൽ നാല് ക്യാമ്പാണുള്ളത്.

തൃക്കുന്നപ്പുഴ പുതിയാങ്കര വാഫി അറബിക് കോളജിലെ ക്യാമ്പിൽ ഒൻപത് കുടുംബങ്ങളിലെ 27 പേരും ആറാട്ടുപുഴ അഴീക്കൽ സുബ്രഹ്മണ്യ ക്ഷേത്രം കെട്ടിടത്തിൽ പത്ത് കുടുംബത്തിലെ 34 പേരും മംഗലം ഗവൺമെന്റ് എൽ.പി.എസിലെ ക്യാമ്പിൽ 11 കുടുംബങ്ങളിലെ 33 പേരുമുണ്ട്. പത്തിയൂർ എസ്.കെ.വി.എച്.എസിലെ ക്യാമ്പിൽ നാല് കുടുംബത്തിലെ 11 പേരുമുണ്ട്.

ക്വാറൻറൈനിൽ ഇരിക്കുന്നവർക്കായാണ് ചേർത്തല താലൂക്കിലെ ചങ്ങരം യു പി സ്‌കൂളിലും മാവേലിക്കര താലൂക്കിലെ മാവേലിക്കര ഗവ. ഗേൾസ് എച്. ഏസ്. എസിലുമാണ് ഡി – ടൈപ്പ് ക്യാമ്പ് പ്രവർത്തിക്കുന്നത്.
ഇതുകൂടാതെ ജില്ലയിൽ 91 ഭക്ഷണവിതരണ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. 1836 കുടുംബങ്ങളിലെ 6692 പേർക്കാണ് ഭക്ഷണം നൽകുന്നത്. അമ്പലപ്പുഴ താലൂക്കിൽ 19ഉം കാർത്തികപ്പള്ളിയിൽ 72ഉം ഭക്ഷണവിതരണ ക്യാമ്പുകളുണ്ട്.