തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി നാലു ഡി.സി.സികളും രണ്ടു സി.എഫ്.എല്‍.റ്റി.സിയും ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
നെടുമങ്ങാട് താലൂക്കില്‍ മൂന്നും തിരുവനന്തപുരം താലൂക്കില്‍ ഒരു ഡി.സി.സിയുമാണ് പുതുതായി ഏറ്റെടുത്തത്. ഇവിടെ 200 പേര്‍ക്കുള്ള കിടക്ക സൗകര്യമുണ്ടാകും.
നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളില്‍ ആരംഭിച്ച സി.എഫ്.എല്‍.റ്റി.സിയില്‍ 130 പേര്‍ക്കുള്ള കിടക്ക സൗകര്യമാണുള്ളത്. ഇവിടങ്ങളില്‍ ആവശ്യമുള്ള ജിവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും എത്രയും വേഗം സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.