കൊല്ലം:   പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ 20.27 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. 107 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. മൂന്ന് കിണറുകള്‍ക്കും രണ്ട് കാലിത്തൊഴുത്തുകള്‍ക്കും കേടുപാടുകളുണ്ട്. 513 പേരാണ് കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ 13 ക്യാമ്പുകളില്‍ കഴിയുന്നത്.

172 കുടുംബങ്ങളിലെ 216 പുരുഷ•ാരും 207 സ്ത്രീകളും 90 കുട്ടികളും. ഇരവിപുരത്തെ വാളത്തുങ്കല്‍ ഗവണ്‍മെന്റ് എച്ച്.എസ് ബോയ്‌സിലെ ക്യാമ്പിലാണ് കൂടുതല്‍ ആള്‍ക്കാരെ പാര്‍പ്പിച്ചിട്ടുള്ളത്, 172. 10 പേര്‍ വീതമുള്ള കരുനാഗപ്പള്ളിയിലെ അഴീക്കല്‍ ജി.എച്ച്.എസിലും കൊല്ലത്തെ വെറ്റിലത്താഴം ജി.വി.എല്‍.പി.എസിലുമാണ് എണ്ണത്തില്‍ കുറവ്.