കാസർഗോഡ്:   കോവിഡ്-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ മാസ്‌ക്, പൾസ് ഓക്‌സിമീറ്റർ തുടങ്ങിയ പാക്ക് ചെയ്ത ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്ന മെഡിക്കൽ ഷോപ്പുകളിൽ കാസർകോട് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി. നിയമ വിധേയമല്ലാത്ത പൾസ് ഓക്‌സിമീറ്റർ, മാസ്‌ക് പാക്കേജുകൾ എന്നിവ വിൽപനയ്ക്ക് പ്രദർശിപ്പിച്ചതിനും വിൽപന നടത്തിയതിനുമായി ജില്ലയിലെ ആറ് മെഡിക്കൽ ഷോപ്പുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

പാക്കേജ്ഡ് കമ്മോഡിറ്റീസ് ചട്ടങ്ങൾ പ്രകാരമുള്ള അവശ്യവിവരങ്ങൾ രേഖപ്പെടുത്താത്തതും എം.ആർ.പി സ്റ്റിക്കർ ഉപയോഗിച്ച് വില കൂട്ടി രേഖപ്പെടുത്തിയതുമായ പാക്കേജുകൾ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചു. രും ദിവസങ്ങളിലും പാക്കേജ്ഡ് ഉൽപ്പന്നങ്ങളുടെ പരിശോധന തുടരും.
പെട്രോൾ/ഡീസൽ ഇന്ധനങ്ങൾ, റേഷൻ സാധനങ്ങൾ എന്നിവ അളവിലും തൂക്കത്തിലും കുറച്ച് വിൽപന നടത്തുന്നുണ്ടോയെന്നും പരിശോധിക്കും. ലീഗൽ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനിൽ രേഖകൾ സഹിതം അപ്‌ലോഡ് ചെയ്യാം. കൂടാതെ ബന്ധപ്പെട്ട താലൂക്ക് സ്‌ക്വാഡിനെ ബന്ധപ്പെടാം. മഞ്ചേശ്വരം: 9400064094, കാസർകോട്: 8281698129, ഹോസ്ദുർഗ്: 8281698131, വെള്ളരിക്കുണ്ട്: 9400064093.