എറണാകുളം: ജില്ലയിൽ 18-ാം തീയതി വരെ 944163 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും
637469 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 306694 ആളുകളും വാക്സിൻ സ്വീകരിച്ചു.
725297 ആളുകൾ ആദ്യ ഡോസ് വാക്സിനും 218866 ആളുകൾ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. 133547 ആരോഗ്യ പ്രവർത്തകരും 80447 കോവിഡ് മുന്നണി പ്രവർത്തകരും 18 നും 44 നും ഇടയിൽ പ്രായമുള്ള 2776 ആളുകളും 45 നും 60 നും ഇടയിൽ പ്രായമുള്ള 249836 ആളുകളും 60 വയസിനു മുകളിലുള്ള 477587 ആളുകളും വാക്സിൻ സ്വീകരിച്ചു. 200080 ആളുകൾക്ക് കോവിഷീൽഡ് രണ്ട് ഡോസും നൽകി. 18786 ആളുകൾക്ക് കോവാക്സിനും രണ്ട് ഡോസ് നൽകി.
