എറണാകുളം : കലൂർ പി.വി.എസ് കോവിഡ് അപ്പെക്സ് സെൻററിൽ
ഓക്സിജൻ കിട്ടാതെ
രോഗികൾ
മരണമടയുമായിരുന്ന സാഹചര്യം ഒഴിവാക്കാൻ
സ്വകാര്യ ആശുപത്രി
ഓക്സിജൻ നൽകി എന്ന വാർത്ത തീർത്തും
അടിസ്ഥാനരഹിതവു० വാസ്തവ വിരുദ്ധവുമാണെന്ന്
ജില്ലാ മെഡിക്കൽ ഓഫീസർ
ഡോക്ടർ എൻ.കെ കുട്ടപ്പൻ പറഞ്ഞു.
ജില്ലയിലെ
വിവിധ കോവിഡ് ചികിൽസാ കേന്ദ്രങ്ങളിലേക്കുള്ള
ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നത് കൊച്ചിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ വാർ റൂമിൽ നിന്നാണ്.
ഓരോ ആശുപത്രിക്കും ആവശ്യമുള്ള ഓക്സിജൻ
ഉറപ്പു വരുത്തിയ ശേഷം
അധികം വരുന്നത്
മറ്റ് കേന്ദ്രങ്ങളിലേക്ക്
ആവശ്യാനുസരണം മാറ്റിക്കൊണ്ടാണ് ആശുപത്രികളിലെ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നത്.
മൂന്ന് ഓക്സിജൻ ടാങ്കുകൾ
ഉപയോഗിച്ചിരുന്ന എറണാകുളം മെഡിക്കൽ സെൻറർ ആശുപത്രിയോട്
ഒരു ടാങ്ക്
വിട്ടുനൽകണമെന്ന് ജില്ലാ ഭരണകൂട० നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ
ആദ്യഘട്ടത്തിൽ
ഈ നിർദ്ദേശം പാലിക്കപ്പെട്ടില്ല.
പിന്നീട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശ० അംഗീകരിച്ച് ഒരു ഓക്സിജൻ ടാങ്ക്
വിട്ടു നൽകാൻ ആശുപത്രി തയ്യാറാവുകയാണുണ്ടായത്. ഇതിൽ ഓക്സിജൻ ഉണ്ടായിരുന്നില്ല.പി.വി.എസിൽ ഓക്സിജൻ ക്ഷാമം നേരിട്ടിരുന്നുമില്ല. എന്നാൽ ഓക്സിജൻ കൂടുതൽ സ०ഭരിച്ച് വിതരണ० ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ഒഴിഞ്ഞ ടാങ്ക് പി.വി.എസിലേക്ക് എത്തിക്കുക മാത്രമാണുണ്ടായത്. ഇത് പൊതുവിൽ നിർവ്വഹിക്കുന്ന ഓക്സിജൻ മാനേജ്മെന്റിന്റെ ഭാഗം മാത്രമാണ്. ഓക്സിജൻ ക്ഷാമം ജില്ലയിൽ എവിടെയും ഉണ്ടായിട്ടില്ല. വാസ്തവ വിരുദ്ധമായ വാർത്ത നൽകി ജനങ്ങളിൽ അനാവശ്യ ഭീതി പരത്തുന്ന തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.