ആലപ്പുഴ: കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസത്തിനു ശേഷം 112 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസെടുക്കണം. കോവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനു ശേഷം 42 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. ആദ്യത്തെ ഡോസ് എടുത്ത അതേ വാക്സിന്‍ തന്നെയാണ് രണ്ടാമത്തെ ഡോസും എടുക്കേണ്ടത്.

ആദ്യ ഡോസ് എടുത്ത് കഴിയുമ്പോള്‍ എടുത്ത വാക്സിന്‍റെ പേര് സഹിതമുള്ള സന്ദേശം വാക്സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നല്കിയ ഫോണ്‍ നമ്പരില്‍ ലഭിക്കും. ഇതേ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് www.cowin.gov.in പോര്‍ട്ടലില്‍ കയറിയാല്‍ നിങ്ങള്‍ ആദ്യ ഡോസെടുത്ത ദിവസം, ലഭിച്ച വാക്സിന്‍, രണ്ടാമത്തെ ഡോസെടുക്കാന്‍ യോഗ്യമാകുന്ന തീയതി എന്നിവ ലഭിക്കുന്നതാണ്. വാക്സിന്‍ ഗുണഭോക്താക്കള്‍ നിശ്ചയമായും രജിസ്ട്രേഷന് നല്കിയ ഫോണ്‍ നമ്പര്‍ എഴുതി സൂക്ഷിക്കുക.