ഹരിതകേരള സന്ദേശമുയര്‍ത്തി കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ജില്ലാഭരണകൂടത്തിന് സമ്മാനിച്ചു. ആശ്രാമം വൈറ്റ്ക്യൂബ് ആര്‍ട്ട് ഗ്യാലറിയില്‍ നടത്തിയ അവധിക്കാല ക്യാമ്പിലെ രചനകളില്‍ നിന്ന് തെരഞ്ഞെടുത്ത 10 ചിത്രങ്ങളാണ് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന് കുട്ടികള്‍തന്നെ കൈമാറിയത്. കുട്ടികളുടെ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കലക്ടര്‍ നിര്‍വഹിച്ചു. ഹരിതകേരളം മിഷന്റെ സന്ദേശ പ്രചാരണത്തിന് മുന്‍കൈ എടുത്ത കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു.

ഭാവി തലമുറയില്‍ പരിസ്ഥിതി ബോധം വളര്‍ത്താനും ഹരിതകേരളം മിഷന്റെ പ്രചരണത്തിനുമായാണ് ഇത്തവണത്തെ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ക്യാമ്പ് ഡയറക്ടര്‍ ഷിമോണ്‍ സുബാഷ് പറഞ്ഞു. ആര്‍ട്ടിസ്റ്റ് അഞ്ജനയാണ് ക്‌ളാസുകള്‍ നയിച്ചത്.