കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പത്തനാപുരം ഡിവിഷന്‍ അംഗം അഡ്വ. എസ്. വേണുഗോപാലിനെ തെരഞ്ഞെടുത്തു. സി.പി.ഐ. പ്രതിനിധിയാണ്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 26 വോട്ടില്‍ വേണുഗോപാലിന് 22 വോട്ടുകളും എതിര്‍ സ്ഥാനാര്‍ഥി സരോജിനി ബാബു(കോണ്‍ഗ്രസ് ഐ)വിന് നാലു വോട്ടും ലഭിച്ചു.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ വരണാധികാരിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുമ്പാകെ പുതിയ വൈസ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു. സി. പി.എമ്മിലെ എം. ശിവശങ്കരപ്പിള്ള രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
