അപേക്ഷ ജൂണ്‍ 8 വരെ സ്വീകരിക്കും
മാനന്തവാടി താലൂക്കിലെ എടവക, നല്ലൂര്‍നാട്, തവിഞ്ഞാല്‍, പേര്യ, വാളാട് വില്ലേജുകളുടെ പരിധിയിലുള്ളവരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് സഫലം 2018 ജൂണ്‍ 16ന് മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തും. പരാതികള്‍ മാനന്തവാടി താലൂക്ക് ഓഫീസ്, ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും മെയ് 31 മുതല്‍ ജൂണ്‍ 8 വരെ നിശ്ചിത ഫോറത്തില്‍ സ്വീകരിക്കും. അപേക്ഷ ഫോറം താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും ലഭിക്കും.
