കൊല്ലം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന്( മെയ് 21) ഇന്ന് 15 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കൊല്ലം താലൂക്കില്‍ മാത്രം 12 വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. വടക്കേവിള വില്ലേജിലെ വിമലഹൃദയ എച്ച്.എസ്.എസിലെ ക്യാമ്പില്‍ 29 പേരുണ്ട്. 14 കുടുംബങ്ങളിലെ 10 പുരുഷ•ാരും 14 സ്ത്രീകളും അഞ്ചു കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.
