തൃശ്ശൂർ: ജില്ലയിലെ രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാര്‍ കോവിഡ് രോഗികൾക്കായി പൾസ് ഓക്സി മീറ്ററുകൾ കൈമാറി.
235 പൾസ് ഓക്സി മീറ്ററുകള്‍ ജില്ലാ രജിസ്ട്രാർ (ജനറൽ) സി.പി. വിൻസന്റ്, രജിസ്ട്രേഷന്‍ വകുപ്പ് ജീവനക്കാരായ രവി കറ്റശ്ശേരി, ജോൺ സി വി . എന്നിവർ ചേർന്ന് ജില്ലാ കലക്ടർ എസ് ഷാനവാസിനാണ് കൈമാറിയത്.ആരോഗ്യ കേരളം ജില്ലാ പ്രോജക്ട് മാനേജർ ഡോ. മേജർ ടി.വി. സതീശ് സന്നിഹിതനായിരുന്നു.