വയനാട്: ചെറുകിട വെല്‍ഡിംഗ് വ്യവസായ സ്ഥാപന ഉടമകളുടെ സംഘടനയായ കേരള അയണ്‍ ഫാബ്രിക്കേഷന്‍ എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന ചെയ്തു. ജില്ലാ പ്രസിഡന്റ് ജി ഗോപകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം സി മനോജ് എന്നിവര്‍ തുകയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി.
![](https://prdlive.kerala.gov.in/wp-content/uploads/2021/05/IMG-20210525-WA0011-1-65x65.jpg)