മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ അറിയിച്ചു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നേരിട്ടെത്തി ജന്മദിനാശംസകൾ നേർന്നു.

ചലച്ചിത്ര താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ടെലഫോണിൽ മുഖ്യമന്ത്രിക്ക് ജന്മദിനാശംസ നേർന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ നേരിട്ടെത്തി ആശംസകൾ അറിയിച്ചു.

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർ ട്വിറ്ററിൽ ആശംസ അറിയിച്ചു. ശരദ് യാദവ്, സുപ്രിയ സൂലെ, ശശി തരൂർ, അർജുൻ മു,െ സുരേഷ് പ്രഭു, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാൾ, ഹേമന്ത് സോറാൻ, ഹിമന്ത ബിശ്വാസ് ശർമ, കോണർഡ് സാംഗ്മ, എൻ ബിരേൻസിംഗ് എന്നിവരും കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, രത്തൻ ലാൽ കാട്ടാരിയ, സഞ്ജയ് ധോട്രെ, ഡോ. മഹേന്ദ്ര നാഥ് പാണ്‌ഡേ, ഫാഗ്ഗൻ സിംഗ് കുലസ്റ്റെ തുടങ്ങിയവരും ട്വിറ്ററിൽ ആശംസ അറിയിച്ചു. സാമൂഹിക-രാഷ്ട്രീയ മേഖലയിലെ അനേകം വ്യക്തികളും ആശംസ അറിയിച്ചു.