രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാർ മരണപ്പെടുകയോ പ്രാക്ടീസ് അവസാനിപ്പിക്കുകയോ ചെയ്യുമ്പോൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ടവർ തിരികെ കൗൺസിലിൽ നൽകണമെന്ന് തിരു-കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. ഇത്തരം രജിസ്ട്രേഷൻ ഉപയോഗിച്ച് പലരും പ്രാക്ടീസ് ചെയ്യുന്നത് കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദ്ദേശം.
