45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ സെഷനുകൾ, കേന്ദ്ര സർക്കാരിൽ നിന്നുള്ള വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ക്രമീകരിക്കുകയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വാക്സിനേഷൻ സെഷൻ സംബന്ധിച്ച അറിയിപ്പ് മുൻകൂട്ടി നൽകും. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ വാക്സിനേഷൻ സെന്ററുകളെ സമീപിക്കുകയോ തിരക്ക് കൂട്ടുകയോ ചെയ്യേണ്ടതില്ല.
കോവിഷീൽഡ് വാക്സിന്റെ ലഭ്യത കണക്കാക്കി പരമാവധി പേർക്ക് ആദ്യ ഡോസ് നൽകും. രണ്ടാം ഡോസിനുള്ള അർഹതാ കാലയളവായ 12 മുതൽ 16 ആഴ്ച വരെ പിന്നിട്ടവർക്ക് മാത്രമായിരിക്കും വാക്സിൻ ലഭിക്കുക. കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച 45 ന് മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി, വാക്സിൻ ലഭ്യതക്കനുസരിച്ച് സെഷൻ തീരുമാനിക്കും. 18 – 44 വിഭാഗത്തിൽ പെട്ട അർഹതയുള്ള മുൻഗണനാ വിഭാഗങ്ങളുടെ വാക്സിനേഷനായി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ശേഖരിക്കാനും അതോറിറ്റിയോഗം തീരുമാനിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.