എറണാകുളം : ജില്ലയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത 45 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ (കോവി ഷീൽഡ്) വ്യാഴാഴ്ച നടത്തുന്നതാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 18-44 വിഭാഗത്തിൽപ്പെട്ടവർക്കുള്ള വാക്സിനേഷനാണ് ജില്ലയിൽ നടന്നത്. വാക്സിനേഷനായി cowin.gov.in എന്ന സൈറ്റിൽ ബുക്കിങ്ങിനുള്ള സൗകര്യം ബുധനാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതാണ്. വാക്സിൻ എടുക്കുന്നതിനുള്ള സ്ഥലവും സമയവും മുൻകൂട്ടി ഓൺലൈൻ ആയി ബുക്ക് ചെയ്യേണ്ടതാണ്. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

കോവിഷീൽഡ് ആദ്യ ഡോസും, രണ്ടാമത്തെ ഡോസും പൊതുജനങ്ങൾക്കും, ഇതുവരെ വാക്സിനെടുക്കാത്ത ആരോഗ്യ പ്രവർത്തകർക്കും, മറ്റ് കോവിഡ് മുന്നണി പോരാളികൾക്കും വാക്സിൻ എടുക്കാവുന്നതാണ്. ആരോഗ്യ പ്രവർത്തകർ എംപ്ലോയ്‌മെൻ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വാക്സിനേഷനായി cowin ൽ രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ട പക്ഷെ ഈ സൈറ്റിലൂടെ വാക്സിനേഷൻ കേന്ദ്രം , സമയം എന്നിവ തെരഞ്ഞെടുത്ത് ഓൺലൈനായി ബുക്ക് ചെയ്യണം.കോവിഷീൽഡ് ആദ്യഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവർക്ക് മാത്രമേ രണ്ടാമത്തെ ഡോസ് നൽകുകയുള്ളു.