പാലക്കാട്:  മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എക്സറെ ടെക്നീഷന്‍ (റേഡിയോഗ്രാഫര്‍) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും. റേഡിയോളജിക്കല്‍ ടെക്നോളജിയില്‍ ഡിപ്ലൊമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂണ്‍ 13 ഉച്ചയ്ക്ക് രണ്ടിന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ച്ചക്കെത്തണം.