ആതുര സേവനത്തിനിടയില്‍ നിപാ വൈറസ് പനി ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താത്കാലിക സ്റ്റാഫ് നഴ്‌സ് ലിനി സജീഷിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കേരളാ നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൗണ്‍സില്‍ പ്രതിനിധികള്‍ ലിനിയുടെ വീട്ടിലെത്തി ധനസഹായം കൈമാറുമെന്ന് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. വല്‍സല കെ. പണിക്കര്‍ അറിയിച്ചു.
