കൊച്ചി: ചെല്ലാനത്ത് കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍ ദുരിതം ഒഴിവാക്കുന്നതിന് ചെല്ലാനം-പാണ്ടിക്കുടി തീരദേശ റോഡിന്റെ മറുവല്‍ ക്ഷേത്രം മുതല്‍ ബസാര്‍ പാലം വരെ ഇരുവശത്തുമുള്ള കാനകള്‍ ശുചീകരിച്ച് ബസാര്‍ തോട്ടിലേക്ക് സുഗമമായി വെള്ളം ഒഴുകി പോകുന്ന രീതിയില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗത്തെ തുടര്‍ന്നാണ് നടപടി. കടല്‍ ക്ഷോഭത്തില്‍ അടര്‍ന്നു വീണ കരിങ്കല്‍ ഭിത്തിയിലെ കല്ലുകള്‍ ഹിറ്റാച്ചി ഉപയോഗിച്ച് അടുക്കി വെക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. ബസാര്‍ തോടിന്റെ പടിഞ്ഞാറെ അറ്റത്ത് കടല്‍ ഭിത്തിയുടെ അടുത്ത് നിന്നും തെക്കോട്ട് പോകുന്ന ഉപ്പത്തക്കാട് തോട് ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണു വാരി ആഴം കൂട്ടുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്. കൊച്ചി തഹസില്‍ദാര്‍ അംബ്രോസിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
