ആലപ്പുഴ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് എഴുപുന്ന ഗ്രാമപഞ്ചായത്തിലേക്ക് നൽകിയ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു.
പൾസ് ഓക്സിമീറ്ററുകൾ, സാനിറ്റൈസർ തുടങ്ങിയവയാണ് നൽകിയത്. എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ പ്രദീപ് അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
