ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാൽ തോട്ടപ്പള്ളിയിലെ പൊഴിയിലൂടെയുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുണ്ട്. ജില്ല കളക്ടർ എ.അലക്‌സാണ്ടർ ഞായറാഴ്ച രാവിലെയും പൊഴിമുഖത്തെത്തി ക്രമീകരണങ്ങളും സ്ഥിതിയും വിലയിരുത്തി. ബണ്ടിന്റെ 39 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. 150 മീറ്റർ വീതിയിലാണ് പൊഴി മുറിച്ചിട്ടുള്ളത്.