ഇടുക്കി: പുതിയ അധ്യയന വര്‍ഷത്തില്‍ അടിമാലി മേഖലയിലും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു.അടിമാലി ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ ചില ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളില്‍ എത്തി സമ്മാനങ്ങളും മധുരപലഹാരങ്ങളും നല്‍കി.ബിപിസി പി കെ ഗംഗാധരന്‍,ബി ആര്‍ സി ട്രെയിനര്‍ ഷാജി തോമസ്,സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍മാരായ ജയ ജോസഫ്, അല്‍ഫോണ്‍സാ,തെറാപ്പിസ്റ്റ് ജൂലിയറ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടന്നത്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് ശേഷം അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും പ്രവേശനോത്സവ ചടങ്ങ് നടന്നു.കുട്ടികള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ചടങ്ങില്‍ പങ്കാളിത്തം വഹിച്ചു.ദേവികുളം എം എല്‍ എ എ രാജ, ജില്ലാപഞ്ചായത്തംഗം സോളി ജീസസ്,അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു, എസ് എം സി ചെയര്‍മാന്‍ അശോകന്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സാന്നിധ്യമറിയിച്ചു.വട്ടവട കുര്യാക്കോസ് ഏലിയാസ് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈന്‍ പങ്കെടുത്തു.വിദ്യാര്‍ത്ഥികളും അധ്യാപകരും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ചടങ്ങില്‍ സംബന്ധിച്ചു.എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്, എംഎല്‍എ എ രാജ, ജില്ലാ പഞ്ചായത്തംഗം സി രാജേന്ദ്രന്‍, വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാള്‍,സ്‌കൂള്‍ മാനേജര്‍ ഫാ. റ്റോജി കുര്യാക്കോസ്, ഫാ ഡെന്നിസ് ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു.മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്പെഷ്യല്‍ സ്‌കൂളിലും പ്രവേശനോത്സവ ചടങ്ങുകള്‍ സംഘടിപ്പിച്ചു.

ചിത്രം: അടിമാലി ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ഏബല്‍ ബേസിലിന് സമ്മാനങ്ങള്‍ എത്തിച്ച് നല്‍കിയപ്പോള്