തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയിലെ വിവിധയിടങ്ങളിലായി ഹരിതകേരളം മിഷന്‍ 30 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നു. പാറശ്ശാല, ചെങ്കല്‍, കാരോട്, കുളത്തൂര്‍, തിരുപുറം, ആര്യങ്കോട്, അതിന്നൂര്‍, പള്ളിച്ചല്‍, മാറനല്ലൂര്‍, വിളപ്പില്‍, മംഗലപുരം, പൂവച്ചല്‍, വിതുര, ആര്യനാട്, പൂവാര്‍, പാങ്ങോട്, പള്ളിക്കല്‍, വക്കം, ചിറയിന്‍കീഴ്, കിഴുവിലം, മുദാക്കല്‍, കടയ്ക്കാവൂര്‍, വെട്ടൂര്‍ ഗ്രാമപഞ്ചായത്തുകളിലും പാറശ്ശാല ബ്ലോക്കിലും വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര നഗരസഭകളിലും തിരുവനന്തപുരം കോര്‍പ്പറേഷനിലുമായാണ് 30 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നത്.
ജൂണ്‍ 30നകം തദ്ദേശഭരണ സ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതികളുടെയും സഹായത്തോടെ ജില്ലയില്‍ നൂറു പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.