പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2021-22 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസം ആക്കിയിട്ടുള്ള നിലവില്‍ അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജാതി, വരുമാനം, നാലാം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനുകളിലെ പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 10. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദ്യാഭ്യാസം, താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2314238, 8547630006. വെബ്‌സൈറ്റ് www.scdd.kerala.gov.in.