തിരുവനന്തപുരം ഗവ. ലോ കോളേജിൽ പ്രൊഫ. (ഡോ.) എൻ.ആർ മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയ റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള താല്പര്യമുള്ള അധ്യാപകരോ വിദ്യാർത്ഥികളോ 2020-21 അധ്യയന വർഷം മേയ് 30ന് മുൻപ് പ്രസിദ്ധീകരിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്ത ഡെസ്സേർട്ടേഷനോ റിസർച്ച് ആർട്ടിക്കിളോ മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സഹിതം ആഗസ്റ്റ് 31ന് മുൻപ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കണം.