ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്പീക്കർ എം.ബി.രാജേഷ് നിയമസഭാ മന്ദിരത്തിന് മുന്നിലുള്ള തോട്ടത്തിൽ വൃക്ഷത്തൈ നട്ടു. ചടങ്ങിൽ വനം-വന്യജീവ വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ, എം.എൽ.എമാരായ കെ.പി. മോഹനൻ, കെ.പി.എ മജീദ്, തോമസ് കെ. തോമസ്, പി.ടി. തോമസ്, നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.
