ആലപ്പുഴ: റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ, റോഡിലും പാതയോരങ്ങളിലും യാത്രക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയിൽ കൂട്ടിയിട്ട കെട്ടിട നിർമ്മാണ സാമഗ്രികൾ, വൃക്ഷ കൊമ്പുകൾ എന്നിവ മോട്ടോർ വാഹന വകുപ്പിൻറെ നേതൃത്വത്തിൽ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു.

കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർ ഇവ സ്വമേധയാ നീക്കം ചെയ്യണം. ഇത്തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ബോർഡുകൾ, മറ്റു വസ്തുക്കൾ, സാമഗ്രികൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കിത് ചിത്രങ്ങൾ സഹിതം ആർടിഒക്ക് നൽകാം. ആർടിഒ (വാട്സ്ആപ്പ് നമ്പർ 8547639004, ഈമെയിൽ- kl04.mvd@kerala.gov.in, എൻഫോഴ്സ്മെന്റ് ആർടിഒ- ഇമെയിൽ rtoe04.mvd@kerala.gov.in