ആലപ്പുഴ : കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി മുഹമ്മ വാർഡ് 16, വാർഡ് 1- ൽ കായിക്കര കവല മുതൽ പുത്തനങ്ങാടി വരെയുള്ള റോഡിനു പടിഞ്ഞാറ് ഭാഗം വരെ, വയലാർ വാർഡ് 13-ൽ വയലാർ കവലയിൽ നിന്നും കിഴക്കോട്ട് കരുവേലി – തണ്ണിപ്പന്തറ റോഡ് എൻ. എച്ച് -47 വയലാർ ജംഗ്ഷൻ ഉള്ളിൽ വരുന്ന വയലാർ പഞ്ചായത്ത് പ്രദേശം, താമരക്കുളം വാർഡ് 13, ആലപ്പുഴ മുനിസിപ്പാലിറ്റി തുമ്പോളി വാർഡിൽ വികസന ജംഗ്ഷൻ മുതൽ പടിഞ്ഞാറോട്ട് ബീച്ച് വരയും തെക്കോട്ട് വാർഡിന്റെ അതിർത്തി വരെയുള്ള പ്രദേശം, എ എൻ പുരം വാർഡ്‌ 26- ൽ പഴയ എക്സൈസ് ഓഫീസിന്റെ പുറകുവശം മുതൽ ഗോപിയുടെ പലചരക്കുകട വരെയുള്ള പ്രദേശം ( വിളഞ്ഞൂർ ദേവസ്വം പറമ്പ് ) ഒഴികെ ബാക്കിയുള്ള ഭാഗം മൈക്രോ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. വീട്ടു നമ്പർ 501 അജിപ്രിയ വീടിന്റെ വടക്കു വശത്തെ ഇടവഴി മുതൽ കട്ടച്ചിറ കിഴക്കേ മൂല വരെയുള്ള പ്രദേശം ഒഴികെയുള്ള ഭാഗം മൈക്രോ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. വാർഡ് 50- ൽ മുതലപ്പൊഴിയുടെ വടക്കുഭാഗം നാട്ട്കൂട്ടം ജംഗ്ഷൻ വരെയുള്ള പ്രദേശം നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

ചിങ്ങോലി വാർഡ് 1, 8,11, ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ്‌ 26- ൽ എ എൻ പുരം പഴയ എക്സൈസ് ഓഫീസിന്റെ പുറകുവശം മുതൽ ഗോപി ചേട്ടന്റെ പലചരക്ക് കട വരെ ( വിളഞ്ഞൂർ ദേവസ്വം പറമ്പ് ) വീട്ടു നമ്പർ 501 അജിപ്രിയ വീടിന്റെ വടക്കു വശത്തെ ഇടവഴി മുതൽ കട്ടച്ചിറ കിഴക്കേമൂല വരെയും, വാർഡ്‌ 50- ൽ മുതലപ്പൊഴിയുടെ വടക്കുഭാഗം നാട്ട്കൂട്ടം ജംഗ്ഷൻ വരെയുള്ള ഭാഗം ഒഴികെയുള്ള പ്രദേശം, വാർഡ്‌ 2 കൊമ്മാടി, വാർഡ്‌ 46 വാടക്കനാൽ, വാർഡ്‌ 52 മംഗലം, ചേർത്തല സൗത്ത് വാർഡ് 4, 15, പുന്നപ്ര തെക്ക് 1 മുതൽ 17 വരെയുള്ള വാർഡുകൾ, തകഴി വാർഡ് 1,4,12,13, ചുനക്കര വാർഡ്‌ 12,14, വീയപുരം വാർഡ്‌ 1, മാരാരിക്കുളം നോർത്ത് വാർഡ്‌ 15, മാവേലിക്കര മുൻസിപ്പാലിറ്റി വാർഡ്‌ 5