കാസർഗോഡ്: എളേരിത്തട്ട് ഇ.കെ നായനാര്‍ സ്മാരക ഗവ. കോളേജില്‍ ജേര്‍ണലിസം, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 18ന് കോളേജില്‍ നടക്കും. 18ന് രാവിലെ 10ന് ജേര്‍ണലിസം, 11ന് ഗണിതം, 12ന് കമ്പ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെയാണ് കൂടിക്കാഴ്ച സമയക്രമം. അപേക്ഷകര്‍ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് ആണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോണ്‍: 04672241345, 9847434858.
