കാസർഗോഡ്: ഗ്രീന്‍ ക്ലീന്‍ കേരളയുമായി സഹകരിച്ച് ഓയിസ്‌ക്ക ഇന്റര്‍നാഷണല്‍, ഫോറസ്റ്റ് ക്ലബ്ബ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ പട്‌ല പച്ചപ്പ് പ്രഖ്യാപിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.നന്ദികേശന്‍ പ്രഖ്യാപനം നടത്തി. പ്രീ പ്രൈമറി മുതല്‍ പത്താം തരംവരെയുള്ള കുട്ടികളും രക്ഷകര്‍ത്താക്കളും, ക്ലബ്, കൂട്ടായ്മകള്‍ എന്നിവ ചേര്‍ന്നു ആയിരത്തോളം വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിക്കു തുടക്കമായി.

ഫോറസ്റ്റ് അസ്സിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അജിത്.കെ.രാമന്‍ ഉദ്ഘാടനം ചെയ്തു. പട്‌ല ഭണ്ഡാരവീട്ടിലും സ്‌കൂളിലും നടന്ന ചടങ്ങില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ്.പി എ.വി. പ്രദീപ് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് എച്ച്.കെ.അബ്ദുള്‍ റഹ്മാന്‍, പഞ്ചായത്തംഗം നസീറ മജീദ്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ.എം. സെയ്ദ്, സി.എച്ച്.അബൂബക്കര്‍, അസ്ലം പട്‌ല, ക്ഷേത്ര ഭാരവാഹികളായ സുകുമാര്‍ കുതിരപ്പാടി, നാരായണ കാരണവര്‍, എന്‍. അശ്വനി സുനില്‍, അധ്യാപകരായ പ്രേമചന്ദ്രന്‍.കെ, പവിത്രന്‍ എ, അനിത എം.പി, പ്രീത കെ., ഗൈഡ് ഫാത്തിമത്ത് ലിയാന, സ്‌കൗട്ട് ഇന്‍സാഫ് അലി എന്നിവരും വ്യക്ഷ തൈകള്‍ നട്ടു. പ്രധാനാധ്യാപകന്‍ പി.ആര്‍. പ്രദീപ് സ്വാഗതവും കോര്‍ഡിനേറ്റര്‍ പി.ടി. ഉഷ നന്ദിയും പറഞ്ഞു.