കാസർഗോഡ്: കുംബഡാജെ ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കിയ ആംബുലന്‍സ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗക്ക് കൈമാറി. വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത, സ്ഥിരം സമിതി ചെയര്‍പേര്‍സണ്‍ മാരായ അബ്ദുല്‍ റസാഖ് ടി എം, കദീജ, സഞ്ജീവ ഷെട്ടി, വാര്‍ഡ് മെമ്പര്‍മാരായ മുംതാസ്, കൃഷ്ണ ശര്‍മ്മ ജി, സുഹ്‌റ, സുനിത ജെ റൈ, സുന്ദര മവ്വാര്‍, ഹരിഷ ഗോസാഡ, മീനാക്ഷി, ആയിശത്ത് മാശിദ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അച്ചുത മണിയാണി കെ, വിവിധ കക്ഷി നേതാക്കളായ അലി ടിഎസ്, പ്രസാദ് ഭണ്ഡാരി, മാത്യു തെങ്ങും പള്ളി, രവീന്ദ്ര റൈ ഗോസാഡ, നാരായണ നമ്പ്യാര്‍ എന്നിവര്‍ സംബന്ധിച്ചു.