കാസർഗോഡ്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രവും ഉദുമ ഗ്രാമപഞ്ചായത്തും പാലക്കുന്ന് ടൗണില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കേരള വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് ഉദുമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പരിസരശുചീകരണം നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ വി രാജേന്ദ്രന്‍, പുഷ്പ ശ്രീധരന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യാസ്മിന്‍ റഷീദ്, കസ്തൂരി ബാലന്‍, പുഷ്പാവതി പി ആര്‍, പികെ ജലീല്‍, സുനില്‍ കുമാര്‍ എ, സിന്ധു ഗംഗാധരന്‍, വി ആര്‍ ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എവി ശിവപ്രസാദ് സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെവി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു