വയനാട്: ലോക പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച് നമുക്ക് ‘നമ്മുടെ പ്രകൃതിയെ വീണ്ടെടുക്കാം’എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും വയനാട് നെയ്ത്തുഗ്രാമവും ബി. ആര്‍. സി യുടെ സഹകരണത്തോടെ തൈ നടല്‍ മത്സരം സംഘടിപ്പിച്ചു. വയനാട് നെയ്ത്ത് ഗ്രാമത്തില്‍ നടന്ന മത്സരം ഒ.ആര്‍. കേളു. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. .ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന സര്‍ക്കാര്‍ /എയിഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

പഞ്ചായത്ത്തല പരിസ്ഥിതി ദിന വൃക്ഷതൈ നടീല്‍ ഉദ്ഘാടനം തൃശ്ശിലേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം എ. എന്‍. സുശീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ. ജയഭാരതി, ബ്ലോക്ക് മെമ്പര്‍ ബി. എം. വിമല, നെയ്ത്ത് ഗ്രാമം സംഘം പ്രസിഡന്റ് പി. ജെ. ആന്റണി, സംഘം സെക്രട്ടറി ഷജീര്‍. കെ. എം തുടങ്ങിയവര്‍ പങ്കെടുത്തു