കാസർഗോഡ്: ജൈവസമ്പന്നമായ കോട്ടപ്പാറ കാനത്തെ ജൈവവൈവിധ്യ നിയമ പ്രകാരം പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. പരിസ്ഥിതി ദിനത്തില്‍ സി.എച്ച് കുഞ്ഞമ്പു എം എല്‍ എയാണ് പ്രഖ്യാപനം നടത്തിയത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്തീന്‍ വഹാബ്, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി സൂരജ്, ബ്ലോക്ക് മെമ്പര്‍ വി ഗീത , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര , കാനം സംരക്ഷണ സമിതി കണ്‍വീനര്‍ ദാമോദരന്‍ പൊടിപ്പള്ളം പഞ്ചായത്ത് മെമ്പര്‍മാരായ പി അബ്ബാസ് , സിദ്ദിഖ് പള്ളിപ്പുഴ, റീജ രാജേഷ് , എം വിജയന്‍ എന്നിവര്‍ സംസാരിച്ചു മുന്‍ ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. ബാലകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. ബിഎംസി കണവീനര്‍ ജയപ്രകാശ് അരവത്ത് നന്ദി പറഞ്ഞു.
പള്ളിക്കര പഞ്ചായത്തിലെ എട്ടരയേക്കര്‍ വിസ്തൃതിയുള്ള പച്ചത്തുരുത്താണ് കാനം. നിരവധി മരങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ഔഷധച്ചെടികളും പരാദങ്ങളും നിറഞ്ഞ ജില്ലയുടെ പ്രാദേശിക വൈവിധ്യത്തില്‍ മുതല്‍ക്കൂട്ടാണ്. പള്ളിക്കര പഞ്ചായത്ത് ജൈവപരിപാലന സമിതി (ബി.എം.സി.) ഇതിന്റെ സംരക്ഷണ ചുമതല . ഈ ജൈവവൈവിധ്യ മേഖലയാണ് അരവത്തെ ഏക്കറുകണക്കിന് പാടശേഖരത്തിനാവശ്യമുള്ള വെള്ളം കരുതിവെക്കുന്നത്. ഇതിനുമുന്‍പ് എരിഞ്ഞിപ്പുഴയിലെ നെയ്യംകയത്തെ മാത്രമാണ് ജില്ലയില്‍ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഫോട്ടോ അടിക്കുറിപ്പ് (കാനം)
കോട്ടപ്പാറ കാനത്തെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി സി.എച്ച് കുഞ്ഞമ്പു എം എല്‍ എ പ്രഖ്യാപിക്കുന്നു