സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് സൗകര്യമൊരുക്കി അമ്മ മുറി ഒരുങ്ങി. മുന്‍ ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം നിര്‍മിതി കേന്ദ്രയാണ് 80,000 രൂപ ചെലവില്‍ സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയിലെ റിക്രിയേഷന്‍ ക്ലബ്ബിനോടു ചേര്‍ന്ന് സൗകര്യമൊരുക്കിയത്.
